ബോളിവുഡിലെ ഫിറ്റ്‌നസ് താരങ്ങൾ പക്ഷെ പിണക്കത്തിലാണ്

0

ബോളിവുഡിൽ ക്രോണിക് ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ കൊമ്പു കോർക്കാത്ത സഹ പ്രവർത്തകർ വളരെ കുറവാണ്. ഇൻഡസ്ട്രിയിൽ സൽമാൻ ഖാന് മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കളാണെന്നാണ് പലരും അടക്കം പറയുന്നത്. അതിൽ പഴയ കാമുകിമാർ മുതൽ സംവിധായകരും നിർമ്മാതാക്കളും സഹ നടന്മാരുമെല്ലാം ഉൾപ്പെടും. ഷാരുഖ് ഖാൻ, ആമിർ ഖാൻ, ഐശ്വര്യ റായ് , വിവേക് ഒബ്‌റോയ് തുടങ്ങിയ താരങ്ങളെല്ലാം സൽമാൻ ഖാന്റെ ‘ഗുസ്സ’ ഏറ്റു വാങ്ങിയവരാണ്. കൂടാതെ എവിടെ വച്ച് കണ്ടാലും കല്യാണം കഴിക്കാത്ത കാരണം തിരക്കുന്ന മാധ്യമങ്ങളെയും സൽമാന് ചതുർത്ഥിയാണ്.

ബോളിവുഡിൽ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് സൽമാൻ ഖാനും, ജോൺ എബ്രഹാമും. ശാന്ത സ്വഭാവക്കാരനായ ജോൺ എബ്രഹാം പൊതുവെ വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന നടനാണ്. എന്നാൽ സൽമാൻ ഖാനുമായുള്ള ശീതയുദ്ധത്തിലൂടെയാണ് മലയാളിയായ ജോൺ എബ്രഹാമും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടുന്നത്.

സലാമി ഇഷ്‌ക്, ബാബുൽ തുടങ്ങിയ ചിത്രങ്ങളിൽ സൽമാൻ ഖാനും ജോൺ എബ്രഹാമും ഒരുമിച്ചഭിനയിച്ചെങ്കിലും തമ്മിൽ ഉടക്കുന്നത് ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ്. സ്റ്റേജിലെ പ്രകടനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സൽമാൻ ഖാൻ ജോൺ എബ്രഹാമിനെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങളിൽ അച്ചടിച്ചെത്തിയത്. തുടർന്ന് ഇവർ ഒരുമിച്ച് അഭിനയിച്ച ബാബുൽ എന്ന ചിത്രത്തിലും പിണക്കം തുടരുകയായിരുന്നു. അമിതാഭ് ബച്ചന്റെ സാന്നിധ്യമായിരുന്നു ചിത്രം മുടങ്ങാതെ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അണിയറ കഥകൾ പ്രചരിച്ചിരുന്നു. തുടർന്ന് ജോൺ ഏബ്രഹാമിന്റെ കത്രീന കൈഫുമായുള്ള ചങ്ങാത്തവും സൽമാൻ ഖാനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

ഇപ്പോഴിതാ രണ്ടു താരങ്ങളും പുതിയ ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ ഏറ്റു മുട്ടുവാൻ തയ്യാറെടുത്തെങ്കിലും ലോക്ക്ഡൌൺ ആരാധകരെ നിരാശപ്പെടുത്തി. തീയേറ്ററുകൾ അടച്ചതോടെ സൽമാൻ ഖാൻ ചിത്രം ഓ ടി ടിയിലേക്ക് ചുവട് മാറിയെങ്കിലും ജോൺ എബ്രഹാം ചിത്രം ഇനിയും റിലീസിനായി കാത്തിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here