കോവിഡിൽ നിന്നും പുകവലിക്കാരെ സംരക്ഷിക്കാൻ നടപടികൾ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

0

സിഗരറ്റ് വലിക്കുന്നവരെ സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പുകവലിക്കാരിൽ രോഗബാധ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അടുത്തയാഴ്ചയോടെ ഇത്തരം നടപടികളുടെ പട്ടികയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ എസ് വി ദേശ് മുഖ്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണിയോട് ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടാറ്റ മെമ്മോറിയൽ സെന്ററിലെ വിദഗ്ധർ വിവിധ ആഗോള പഠനങ്ങളെ പരാമർശിച്ച് ജൂൺ 15 ന് സംസ്ഥാന സർക്കാരിന് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചതായി കുംഭകോണി ബെഞ്ചിനോട് പറഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

വിദഗ്ധർ പരാമർശിച്ച പഠനങ്ങളിൽ ഭൂരിഭാഗവും പുകവലിക്കാരാണ് മാരകമായ പകർച്ചവ്യാധി ബാധിക്കുന്നതെന്നും സിഗരറ്റ് വലിക്കുന്നവരിൽ രോഗത്തിന്റെ തീവ്രതയുടെ അളവ് കൂടുതലാണെന്നും കുംഭകോണി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here