മഹാരാഷ്ട്രയിൽ 9830 പുതിയ കേസുകൾ; മരണം 236

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 9,830 പുതിയ കോവിഡ് കേസുകളും 236 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10,907 കേസുകളും 237 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 59,44,710 ആയി ഉയർന്നു. കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1,16,026 ആയി രേഖപ്പെടുത്തി.

5890 പേർക്ക് അസുഖം ഭേദമായി. ഇതുവരെ സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 56,85,636 ആയി ഉയർന്നു. കോവിഡ് രോഗമുക്തി നിരക്ക് 95.64% ആണ്. അതേസമയം മരണനിരക്ക് 1.95% ആയും രേഖപ്പെടുത്തി. നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,39,960 ആണ്.

സംസ്ഥാനത്ത് ഹോം ക്വാറൻറൈനിൽ 8,50,663 രോഗികളാണുള്ളത്, 4,964 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിൽ ചികിത്സയിലാണ്.

മുംബൈ നഗരത്തിൽ 666 പുതിയ കേസുകളും 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിൽ രോഗികളുടെ എണ്ണം 7,19,179 ഉം മരണസംഖ്യ 15,247 ഉം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here