ഇന്ത്യയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം; ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്

0

അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും വ്യവസായങ്ങളിൽ പ്രത്യേകിച്ചും സാങ്കേതിക മേഖലകളിൽ നടന്നു കൊണ്ടിരിക്കുന്ന ഓട്ടോമേഷനാന് 30 ലക്ഷത്തോളം തൊഴിൽ നഷ്ടം ഉണ്ടാക്കുവാൻ കാരണമാകുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

റോബോട്ട് പ്രോസസ് ഓട്ടോമേഷൻ അല്ലെങ്കിൽ ആർ‌പി‌എയുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ കഴിയുമെന്നതാണ് കമ്പനികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുക. ഡിജിറ്റൽ സിസ്റ്റങ്ങളുമായി ഇടപഴകുന്ന മനുഷ്യ പ്രവർത്തനങ്ങളെ അനുകരിക്കുന്ന റോബോട്ടുകൾ നിർമ്മിക്കാനും വിന്യസിക്കാനും എളുപ്പത്തിൽ നിയന്ത്രിക്കാനും കഴിയുമെന്നതാണ് ഈ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ മേന്മ. കൂടാതെ മോണിറ്റർ സ്‌ക്രീൻ വായിക്കുക, സിസ്റ്റങ്ങൾ നാവിഗേറ്റു ചെയ്യുക, ഡാറ്റ എക്‌സ്‌ട്രാക്റ്റു ചെയ്യൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഞൊടിയിടയിൽ നടത്താൻ കഴിയും.

ഇത് വഴി പ്രതിവർഷം 10000 കോടി ഡോളർ ലഭിക്കാനാകുമെന്നതാണ് കമ്പനികളുടെ പ്രധാന നേട്ടം. വിവിധ മേഖലകളിൽ ഓട്ടോമേഷൻ ഏർപ്പെടുത്തുന്നതോടെയാണ് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാകുക. പ്രധാനമായും പുറം രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചു ലാഭമുണ്ടാക്കിയിരുന്ന വികസിത രാജ്യങ്ങൾ ഇതെല്ലം സ്വന്തം നാട്ടിൽ തന്നെ കൂടുതൽ വേഗത്തിലും ചുരുങ്ങിയ പണച്ചിലവിലും ചെയ്തെടുത്ത് സ്വയംപര്യാപ്‍തത നേടാൻ വഴിയൊരുക്കും.

16 ദശലക്ഷത്തിലധികം പേരാണ് ടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നത്. 2022 ഓടെ 30 ലക്ഷം പേരെ കുറയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുറഞ്ഞ നൈപുണ്യ സേവനങ്ങളിലും ബിപിഒ റോളുകളിലും ജോലി ചെയ്യുന്നുവർക്കായിരിക്കും വലിയ തിരിച്ചടി നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here