മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കായി മുറവിളി; ഇളവുകൾ നൽകി സർക്കാർ

0

എസ്‌എസ്‌സി ബോർഡ് പരീക്ഷകൾ വിലയിരുത്തുന്നതിന് മുംബൈയിലെ സബർബൻ ട്രെയിൻ സർവീസുകളിൽ യാത്രചെയ്യാൻ അനുമതി ആവശ്യപ്പെട്ട് മുംബൈ മെട്രോപൊളിറ്റൻ റീജിയന്റെ (എംഎംആർ) വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിരവധി അധ്യാപകർ പ്രതിഷേധിച്ചതിന് ശേഷമാണ് പുതിയ തീരുമാനം.

പത്താം ക്ലാസ് സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷയുടെ വിലയിരുത്തലിൽ ഉൾപ്പെടുന്ന അധ്യാപന, അനധ്യാപക ജീവനക്കാരെ ലോക്കൽ ട്രെയിൻ സർവീസുകൾ വഴി യാത്ര ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചു.

കോവിഡ് -19 കേസുകളിൽ വർദ്ധനവിനെത്തുടർന്നായിരുന്നു ഏപ്രിൽ 15 ന് പ്രാദേശിക ട്രെയിൻ സർവീസുകൾ രണ്ടാം തവണയും താൽക്കാലികമായി നിർത്തി വച്ചത്.

പത്താം ക്ലാസ് എസ്എസ്എൽസി പരീക്ഷയുടെ വിലയിരുത്തലിൽ ഉൾപ്പെടുന്ന ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫുകൾക്ക് എസ്എംഎസ് ലിങ്കിന്റെ രൂപത്തിൽ ലെവൽ 2 പാസുകൾ നൽകും, അത് ഫോണിൽ ഡൌൺലോഡ് ചെയ്യാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here