മഹാരാഷ്ട്രയിൽ 9,798 പുതിയ കേസുകൾ; 14,347 പേർക്ക് രോഗമുക്തി

0

വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 9,798 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചികത്സയിൽ കഴിയുന്നവരുടെ എണ്ണം 1,34,747 ആയി. 198 മരണങ്ങളും ഈ ദിവസം റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 1,16,674 ആയി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 56,99,983 ആയി. 14,347 രോഗികളെ ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 95.73 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് മരണനിരക്ക് 1.96% ആണ്.

നിലവിൽ 8,54,461 പേർ ഹോം ക്വാറന്റൈനിലും 4,831 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 762 പുതിയ കോവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ: 15,266 ആയി .684 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ രോഗമുക്തി നേടിയവർ 6,87,550. നിലവിൽ 14,860 പേരാണ് ചികിത്സയിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here