മഹാരാഷ്ട്രയിൽ 8,912 പുതിയ കേസുകൾ; മരണം 257

0

മഹാരാഷ്ട്രയിൽ 8,912 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി; 10,373 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 257 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണ സംഖ്യ 1,17,356 ആയി. നിലവിൽ 1,32,579 പേരാണ് ചികത്സയിൽ കഴിയുന്നത്.

10,373 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവർ 57,10,356 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 95.76 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.97% ആണ്.

നിലവിൽ 8,06,506 പേർ ഹോം ക്വാറന്റൈനിലും 4,695 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 696 പുതിയ കോവിഡ് കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മരണസംഖ്യ 15,279. 790 പേർക്ക് അസുഖം ഭേദമായി. നിലവിൽ 14,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 6,88,340 പേർ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here