മുംബൈയിൽ രോഗ്യവ്യപനത്തിൽ ഗണ്യമായ കുറവ്; ഇളവുകൾ തൽക്കാലമില്ല

0

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും നിലവിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരുവാനാണ് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം.

കോവിഡ് മൂന്നാംതരംഗത്തിന്റെ ഭീതിയിൽ തൽക്കാലം ലോക്ക്ഡൌൺ ഇളവുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് നഗരസഭ. അതെ സമയം നഗരത്തിൽ 30 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് തുടങ്ങിയതോടെ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജീവമായി.

അതെ സമയം നഗരത്തിൽ 30 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് തുടങ്ങി. അടുത്തമാസം മുതൽ കൂടുതൽ വാക്സിൻ ഡോസുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനം

സംസ്ഥാനത്ത് പ്രതിദിനം എട്ടുലക്ഷം വരെ കുത്തിവെപ്പ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും വാക്സിൻ ലഭ്യത കുറവ് മൂലം നിലവിൽ രണ്ടര ലക്ഷത്തോളം മാത്രമായി നടക്കുന്നത്.

ജൂലായ് മാസത്തിൽ കൂടുതൽ വാക്സിൻ വരുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രങ്ങൾ തുറക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here