മഹാരാഷ്ട്രയിൽ 9,361 പുതിയ കേസുകൾ; മരണം 190

0

മഹാരാഷ്ട്രയിൽ പുതിയ 9,361 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 190 പേർ മരണപ്പെട്ടു. ഇതോടെ രോഗബാധിതരുടെ എണ്ണം 59,72,781 ആയി ഉയർന്നു. മരണസംഖ്യ 1,17,961. 9,101 പേർക്ക് അസുഖം ഭേദമായി. നിലവിൽ 1,32,241 പേരാണ് ചികത്സയിൽ കഴിയുന്നത്. ഇത് വരെ രോഗമുക്തി നേടിയവർ 57,19,457.

മുംബൈ നഗരത്തിൽ 733 പുതിയ കോവിഡ് കേസുകളും 19 മരണങ്ങളും മുംബൈ റിപ്പോർട്ട് ചെയ്തു. 650 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 6,88,990 ആയി. മരണസംഖ്യ: 15,298. നിലവിൽ 14,809 പേരാണ് ചികിത്സയിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here