രസായനിയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കെയർ ഫോർ മുംബൈ

0

റായ്‌ഗഡ് ജില്ലയിലെ രസായനി, മോപ്പാടെ മേഖലകളിലെ കഷ്ടതയനുഭവിക്കുന്ന അമ്പതോളം കുടുംബങ്ങൾക്കാണ് മുംബൈയിലെ മലയാളി സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തത്.

മഹാമാരിയിൽ ലോക്ക്ഡൌൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇതര ഭാഷക്കാരടങ്ങുന്നവർക്കാണ് സഹായങ്ങൾ എത്തിച്ചത്. പ്രദേശത്തെ എസ് എൻ ഡി പി യോഗം സെക്രട്ടറി സാബു ഭരതനും പ്രസിഡന്റ് പത്മനാഭനുമാണ് ഏകോപനം നിർവഹിച്ചത്. കെ സതീഷ്, ആശിഷ് എബ്രഹാം, ദീപക് പച്ച, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here