യോഗ ദിനത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് മോഹൻലാൽ

0

ഒരു അന്താരാഷ്ട്ര യോഗാദിനം കൂടി കടന്നു പോകുമ്പോൾ ദുരിത കാലാത്ത് പ്രത്യാശയുടെ പ്രകാശം പരത്തുന്ന നന്മയുടെ സന്ദേശം പകർന്നാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ ആരാധകരെ വിസ്മയിപ്പിച്ചത് സൂപ്പർ താരം പങ്കു വച്ച യോഗ മുറയിൽ ഇരിക്കുന്ന ചിത്രമാണ്. അറുപതാം വയസ്സിൽ മുപ്പതിന്റെ തിളക്കത്തിൽ എന്നാണ് ഒരു ആരാധകൻ ചിത്രം കണ്ട് പ്രതികരിച്ചത്.

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുകയെന്നും രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കുമെന്നുമാണ് മോഹൻലാൽ നൽകിയ സന്ദേശം. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കുകയും മറ്റുള്ളവർക്ക് പ്രകാശമാകുകയും ചെയ്യാമെന്നും മോഹൻലാൽ ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here