മുംബൈയിൽ മലയാളി യുവതി ആറു വയസ്സുള്ള കുഞ്ഞിനോടൊപ്പം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

0

മുംബൈയിൽ ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി കോംപ്ലക്സിൽ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ ആറു വയസ്സുകാരൻ മകനോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയിൽ താമസിച്ചിരുന്ന രേശ്മ അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം. ഇന്ന് വെളുപ്പിനായിരുന്നു സംഭവം നടന്നത്. പാലാ സ്വദേശിനിയാണ്.

ഭർത്താവ് കഴിഞ്ഞ മാസം കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിന് ശേഷമുള്ള വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലുള്ള സഹോദരൻ വന്ന ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here