മഹാരാഷ്ട്രയിൽ കോവിഡ് ഏക ദിന കേസുകളിൽ ആശ്വാസ കണക്കുകൾ

0

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനത്തിൽ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 6,270 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 94 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,979,051 ആയി ഉയർന്നു. മരണസംഖ്യ 118,313 ആയി . 13,758 പേർ രോഗം ഭേദമായതായി ആശുപത്രി വിട്ടു.

തലസ്ഥാന നഗരമായ മുംബൈയിൽ 518 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം 720,531 ആയി ഉയർന്നു. 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, മരണസംഖ്യ 15,305 ആയി ഉയർന്നു.

അതേസമയം, സംസ്ഥാനത്ത് ഇത് വരെ 7,998 ബ്ലാക്ക് ഫംഗസ് അഥവാ മുകോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 729 പേരാണ് ബ്ലാക്ക് ഫംഗസിന് ഇരയായതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്നാൽ താനെയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 522 പേർക്ക് രോഗം പിടിപെട്ടു. ഇതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 528,126 ആയി ഉയർന്നു . താനെയിൽ 28 പേർ കൂടി മരണപ്പെട്ടതോടെ . മരിച്ചവരുടെ എണ്ണം 10,517 ആയി . പൽഘർ ജില്ലയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 114,888 ആയി ഉയർന്നപ്പോൾ മരണസംഖ്യ 2,481 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here