വടക്കൻ പാട്ടിനെ തൊട്ടറിഞ്ഞ് സംഗീത സഞ്ചാരത്തിന് തുടക്കമായി

0

മുംബൈയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനും അഭിനേതാവുമായ പ്രേംകുമാർ വിഭാവനം ചെയ്ത സംഗീത സഞ്ചാരത്തിന് ഇന്ന് തുടക്കമായി. രാജ്യാന്തര സംഗീത ദിനത്തിൽ വടക്കൻ പാട്ടുകളെ പരിചയപ്പെടുത്തിയാണ് സംഗീത സഞ്ചാരത്തിന്റെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത്. നാടന്‍ കലാ ഗവേഷകനായ ഒഞ്ചിയം പ്രഭാകരൻ വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളുടെ പ്രസക്തി പരിചയപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്നാണ് പറയുന്നത്.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന തനത് കലകൾക്ക് ഒരു ഉണർത്തു പാട്ടായിരിക്കും പ്രേംകുമാറും ദേവിയും സംഘവും ചേർന്നൊരുക്കുന്ന ഈ ഉദ്യമം.

LEAVE A REPLY

Please enter your comment!
Please enter your name here