പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയും സ്വന്തമായി കോളേജുള്ള മാന്നാർ – കുട്ടമ്പേരുകാരനും

0

മുറ്റത്തെ മുല്ല എന്ന ശീർഷകത്തിൽ അഡ്വ അനിൽ വിളയിൽ തന്റെ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് മുംബൈ മലയാളികൾക്കിടയിൽ ഇപ്പോൾ പ്രചാരം നേടുന്നത്. കുട്ടമ്പേരൂർ എന്ന കുഞ്ഞു ഗ്രാമത്തിൽ വളർന്ന ഒരു ചെറു മുല്ലവള്ളി മുംബൈ എന്ന മഹാ നഗരത്തിൽ സുഗന്ധം പ്രസരിപ്പിക്കുന്ന മുല്ലയായി മാറിയ കഥയാണ് അഡ്വ അനിൽ അനാവരണം ചെയ്യുന്നത്.

കുട്ടമ്പേരൂർ ചേപ്പഴത്തിൽ ക്ഷേത്ര ജംഗ്ഷനടുത്ത് വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്ന പ്രമുഖ ആയുർവേദ കണ്ണു വൈദ്യനായ നമ്പലത്ത് വൈദ്യൻ എന്നു വിളിച്ചിരുന്ന പരേതനായ ജി സി ഡേവിഡിന്റെ കുടുംബത്തിൽ നിന്ന് മുംബൈയിലെത്തി നഗരത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായി മാറിയ ഡോ ഉമ്മൻ ഡേവിഡിനെയാണ് അഡ്വ അനിൽ ഗ്രാമത്തിലെ പ്രവാസി മുല്ലയായി പരിചയപ്പെടുത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം >>>

ഇന്ന് മഹാ നഗരത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉയർന്ന പദവിയിലുള്ള നിരവധി പേർ ഡോ ഉമ്മൻ ഡേവിഡിന്റെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികളായിരുന്നുവെന്നത് അദ്ദേഹത്തിന്റെ കർമ്മപദത്തിലെ മറ്റൊരു വലിയ നേട്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here