മഹാരാഷ്ട്രയിൽ 8,470 പുതിയ കേസുകൾ; വാക്‌സിൻ സ്വീകരിച്ചവർ 3 കോടിയിലേക്ക്

0

മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് -19 കേസുകൾ 8,470 ആയി ഉയർന്നു, 188 മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ രണ്ടായിരത്തിലധികം കേസുകളാണ് ഇന്ന് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്. ഇതോടെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 5,987,521 ആയി ഉയർന്നു. മരണസംഖ്യ 1,18,795 ആയി.

9,043 പേർ രോഗമുക്തി നേടി . ഇതുവരെ 57,42,258 പേർക്ക് അസുഖം ഭേദമായി.

മുംബൈയിൽ 568 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, നഗരത്തിൽ രോഗബാധിതരുടെ എണ്ണം 7,21,099 ആയി. 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, മരണസംഖ്യ 15,315 ആയി ഉയർന്നു.

അതേസമയം, ഇന്ന് മഹാരാഷ്ട്രയിൽ 5.52 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നൽകിയ ഡോസുകളുടെ എണ്ണം 2.85 കോടിയായി ഉയർന്നെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here