പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

0

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

www.norkaroots.org എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ 23/6/20 21 മുതൽ അപേക്ഷിക്കാം.വിശദ വിവരം നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്സ്, മുംബൈ അഡിഷണൽ സെക്രട്ടറിയും എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസറുമായ ശ്യാകുമാർ. എസ്. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here