തരംഗമായി ബച്ചൻ ഡ്യൂപ്ലിക്കേറ്റ്; വിസ്മയത്തോടെ പ്രിയദർശൻ

0

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ അപരനായ പൂനെ നിവാസി ശശികാന്ത് പെധ്വാൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. 78 വയസ്സിന്റെ നിറവിൽ നിൽക്കുന്ന അമിതാഭ് ബച്ചന് പോലും ഇപ്പോൾ ഇത്ര മനോഹരമായി തന്റെ പഴയ കാല ചുവടുകൾ പുനരാവിഷ്കരിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നാണ് ആരാധകർ വീഡിയോ കണ്ട് പ്രതികരിച്ചത്.

യാദൃശ്ചികമായി ശശികാന്തിന്റെ വീഡിയോ കണ്ട പ്രിയദര്ശന് പോലും അപരൻ ആണെന്ന് വിശ്വസിക്കാനായില്ല. പിന്നീട് സത്യമാണോ എന്നറിയാന്‍ അഭിഷേക് ബച്ചനെ ഫോൺ വിളിച്ചു ബോധ്യപ്പെടുകയായിരുന്നുവെന്നാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കു വച്ച് പ്രിയദർശൻ കുറിച്ചിരിക്കുന്നത്.

ബിഗ് ബിയുടെ ഹെയർസ്റ്റൈലും താടിയും വേഷവും മാത്രമല്ല സ്വതസിദ്ധമായ നൃത്ത ചുവടുകളും മുഖഭാവങ്ങളും വരെ കൃത്യമായി അനുകരിച്ചാണ് ശശികാന്ത് ടിക് ടോക് താരമായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here