കോവിഡ് പോരാട്ടത്തിൽ നഗരത്തിന് കൈത്താങ്ങായി ബിഗ് ബി

0

കോവിഡ് 19 രണ്ടാം തരംഗം മുംബൈ നഗരത്തെ വീണ്ടും പിടിച്ചുലച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളാണ്. ഓക്സിജൻ കിടക്കകളുടെ അഭാവം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുത്തി.

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സയൺ ലോക് മാന്യ തിലക് ജനറൽ ആശുപത്രിയിലേക്ക് രണ്ടു അത്യാധുനിക വെന്റിലേറ്ററുകൾ നൽകിയാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ നഗരത്തെ ചേർത്ത് പിടിക്കുന്നത്.

നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികത്സയിൽ കഴിയുന്ന മുപ്പതോളം നിർധനരായ രോഗികൾക്ക് അനുഗ്രഹമായിരിക്കും പുതിയ സാങ്കേതിക സംവിധാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏകദേശം 1.75 കോടി രൂപ വിലയുള്ള മോണിറ്ററുകൾ‌, സി‌ആർ‌എം ഇമേജ് ഇന്റൻ‌സി ഫയറുകൾ‌, ഇൻ‌ഫ്യൂഷൻ‌ പമ്പുകൾ‌ എന്നിവ ഉൾ‌പ്പെടുന്നതാണ് ബച്ചൻ ആശുപത്രിക്ക് നൽകിയ സാങ്കേതിക സംവിധാനങ്ങൾ. കൂടാതെ 50000 രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും നൽകിയ താരത്തിന് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും നന്ദി അറിയിച്ചു.

എന്നാൽ ഇതിന് മുൻപും സഹായം ആവശ്യമായ പല ആശുപത്രികൾക്കും വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, കിടക്കകൾ എന്നിവയുൾപ്പെടെ നൽകിയിട്ടുണ്ടെന്നും ഇതെല്ലം നിശബ്ദമായി ചെയ്യുന്നതിലാണ് താൽപര്യമെന്നും ബച്ചൻ പറയുന്നു. ഇതിനായി കാമ്പെയ്‌നുകളിലൂടെയോ സംഭാവനകളിലൂടെയോ പണം ശേഖരിക്കാനോ ആരോടെങ്കിലും ചോദിക്കാനോ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ബച്ചൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here