നവി മുംബൈ; കോർപ്പറേറ്റ് സൗഹൃദ മേഖല

0

അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ നൈപുണ്യം, സാമ്പത്തിക ചെലവ്, സമാധാനപരമായ അന്തരീക്ഷം എന്നിവ കണക്കിലെടുക്കുമ്പോൾ കോർപ്പറേറ്റ് ലോകത്തെ ആദ്യ പരിഗണനയായി നവി മുംബൈ മാറുകയാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ ഭുപേന്ദ്ര ഷാ പറയുന്നു.

ഈ മേഖലയിലെ മികച്ച നേട്ടങ്ങൾ നവി മുംബൈയെ കോർപ്പറേറ്റ് ലോകത്തിന് കൂടുതൽ സ്വീകാര്യതയുള്ള ഇടമായി മാറ്റിയിരിക്കയാണെന്നാണ് ഷായുടെ അഭിപ്രായം. നവി മുംബൈയെ കൂടുതൽ വ്യവസായ സൗഹൃദ മേഖലയായി മാറ്റാൻ ഖാർഘർ ആസ്ഥാനമായി സിഡ്‌കോ ആസൂത്രണം ചെയ്യുന്ന നിർദ്ദിഷ്ട കോർപ്പറേറ്റ് പാർക്കിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവി മുംബൈ ആസൂത്രണം ചെയ്തപ്പോൾ, കോർപ്പറേറ്റ് മേഖലയെ ആകർഷിക്കാനുള്ള പദ്ധതിയുടെ അവിഭാജ്യ ഘടകമായിരുന്നു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി). ഇന്ന് സി ബി ഡി കൂടുതൽ അറിയപ്പെടുന്നതും ഈ സെക്ടറുകളിൽ കൂടിയാണ്. 1993 ലെ മാസ്റ്റർ പ്ലാൻ പരിശോധിക്കയാണെങ്കിൽ ഖാർഘർ, കാമോത്തേ , ഉൽ‌വേ തുടങ്ങി നിരവധി മേഖലകളും ഇതിൽ ഉൾപ്പെടുന്നതായി കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here