അമിതാഭ് ബച്ചന്റെ പ്രതീക്ഷ പൊളിക്കാനൊരുങ്ങി ബിഎംസി

0

മുംബൈയിൽ പല ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായാണ് നടപടി.
റോഡ് വീതികൂട്ടുന്നതിനായി നടൻ അമിതാഭ് ബച്ചന്റെ വസതിയുടെ ഒരുഭാഗം പൊളിച്ചുമാറ്റാനാണ് തീരുമാനം.

ജുഹുവിലെ ‘പ്രതീക്ഷ’ വസതിയുടെ ഒരു ഭാഗം പൊളിക്കാനാണ് മുബൈ മുനിസിപ്പൽ കോർപ്പറേഷൻ ഒരുങ്ങുന്നത്. സന്ത് ധ്യാനേശ്വർ റോഡരികിലാണ് വീട്. ബച്ചന് 2017-ൽ ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.

രാജ് കുമാർ ഹിരാനി ഉൾപ്പെടെ ഏഴുപേർക്കാണ് അനധികൃത നിർമാണം പൊളിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയത്. എന്നാൽ, തുടർ നടപടികളൊന്നും ഇക്കാര്യത്തിൽ പിന്നീട് എടുത്തിരുന്നില്ല. ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. ഈ പ്രദേശത്തെ ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് മിറാൻഡ ചോദിക്കുന്നത്. റോഡ് വീതികൂട്ടുന്നതു സംബന്ധിച്ച് നോട്ടീസ് നൽകിക്കഴിഞ്ഞാൽ പിന്നെ നടപടിയെടുക്കാൻ വൈകേണ്ടതില്ലെന്നും മിറാൻഡ പറഞ്ഞു. തുടർന്നാണ് ബി.എം.സി. വീടിന്റെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here