ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ വിട പറഞ്ഞു; സംസ്കാരം വൈകീട്ട് 5 ന്

0

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ അന്തരിച്ചു. 98 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച ദിലീപ് കുമാറിനെ ആശുപത്രിയിലെത്തിച്ചിരുന്നത് – അതേ മാസം തന്നെ ഇത് രണ്ടാം തവണയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്.
ദിലീപ് കുമാറിനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. ജലീൽ പാർക്കർ ആണ് മരണ വിവരം സ്ഥിരീകരിച്ചത് .

അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ബാന്ദ്ര വസതിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ് കനത്ത പോലീസ് സുരക്ഷയോടെയാണ് നടന്റെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്നും കൊണ്ട് പോയത്. നടന്റെ ആരാധകരുടെ വലിയ തിരക്കാണ് ആശുപത്രിയുടെ മുൻപിൽ ഉണ്ടായിരുന്നത്.

ദിലീപ് കുമാറിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മുംബൈയിൽ സാന്താക്രൂസിലെ ജുഹു കബ്രാസ്താനിൽ നടക്കും

ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു മുൻപ് ജൂൺ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ജൂൺ 11ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു .

തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലയിരുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരുന്നത്. ഭാര്യ സൈര ബാനുവാണ് കൂടെയുണ്ടായിരുന്നത്

അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡിൽ വിസ്മയം തീർത്ത ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനാണ് വിട പറയുന്നത്. വരുന്ന ഡിസംബറിൽ 99 ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടന്റെ വേർപാട് .

LEAVE A REPLY

Please enter your comment!
Please enter your name here