മുംബൈയിൽ മരണപ്പെട്ട മലയാളി നഴ്സിന്റെ ഭൗതികശരീരം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ട് പോകും

0

കഴിഞ്ഞ ദിവസം സാക്കിനാക്കയിൽ മരണപെട്ട മലയാളി നഴ്‌സ് അരുണിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം മുംബയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ (5315) വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും.

അവിടെ നിന്നും നോർക്കയുടെ ആംബുലൻസിൽ ജന്മനാടായ തൃശ്ശൂർക്ക് കൊണ്ടുപോകുവാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് നോർക്ക ഡവലപ്മെന്റ് ഓഫീസറും ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുമായ ശ്യാം കുമാർ അറിയിച്ചു. മുംബൈയിൽ നിന്നും അരുണിന്റെ ശരീരം ഏറ്റുവാങ്ങാൻ കേരളത്തിൽ നിന്നും ബന്ധുക്കൾക്ക് എത്താൻ പറ്റില്ല എന്നറിയിച്ചയത്തിനാലാണ് നടപടികൾക്ക് കാലതാമസം നേരിട്ടത്. തുടർന്ന് ശ്യാംകുമാർ ഇടപെട്ടത് അരുണിന്റെ ഭാര്യയുടെ സമ്മതപത്രം വാങ്ങി ഇയാൾ താമസിച്ചിരുന്ന മെസ്സിന്റെ ഉടമസ്ഥൻ സനൽ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.

തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ വാസുവിന്റെ മകനാണ് അകാലത്തിൽ വിട പറഞ്ഞ അരുൺ. കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു ദുബയിൽ ആയിരുന്നു. അടുത്തിടെയാണ് മുംബൈയിലെത്തുന്നത്. അരുണിന് ഭാര്യയും (രശ്മി അരുൺ )ഒരു മകനും (അമിത്. പി. അരുൺ )മകളുമാ നുള്ളത് (അമയ്യ. പി. അരുൺ ).

മുംബൈയിൽ നടപടി ക്രമങ്ങൾക്കായി വേണ്ട സാമ്പത്തിക സഹായ സഹകരണങ്ങൾ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹിയായ മോഹൻ കണ്ടത്തിലാണ് നിർവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here