ഗൾഫ് മലയാളി ക്ഷേമത്തിനായി ഫെഡറേഷൻ

0

ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയിൽ നിന്ന് തുടക്കം കുറിച്ചു ചെയർമാൻ റാഫി പാങ്ങോട് നേതൃത്വം നൽകും. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിലും സംഘടനാ സംവിധാനത്തിന് തുടക്കമായി.

മുൻ ഹൈക്കോടതി ജഡ്ജ് കമാൽ പാഷ, സാമൂഹ്യപ്രവർത്തകർ നാസർ മാനു. നൗഷാദ് ആലത്തൂർ. ജയൻ കൊടുങ്ങല്ലൂർ. അഡ്വക്കറ്റ് മുരളീധരൻ. ബഷീർ അമ്പൽആയി. വേണു പരമേശ്വർ, അൻവർ അബ്ദുള്ള, അബ്ദുൽ അസീസ് പവിത്ര തുടങ്ങിയവരാണ് സംഘടനയുടെ മുന്നണിപ്പോരാളികൾ.

യുഎഇയിൽ സംഘടന സംവിധാനം ഒരുക്കുവാൻ ബഹുമാന്യനായ അഡ്വക്കേറ്റ് മനു ഗംഗാധരന്റെ നേതൃത്വത്തിൽ അഷ്റഫ് താമരശ്ശേരി ഉൾപ്പെടെയുള്ള വ്യക്തികൾ തീരുമാനമെടുക്കുകയും തുടർന്ന് ഈ വരുന്ന പതിനാറാം തീയതി ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് നടത്തുവാൻ തീരുമാനിച്ചു. ഗൾഫ് മലയാളി ഫെഡറേഷന്റെ മുഖ്യ രക്ഷാധികാരിയായ മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന യോഗത്തിൽ ജിസിസി രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളും വിശിഷ്ടാതിഥികളും പങ്കെടുക്കുന്നു.

പ്രവാസികളുടെ സാമൂഹ്യ ക്ഷേമത്തിനും ഉന്നമനത്തിനും. ആരോഗ്യ ക്ഷേമത്തിനും നിയമ സഹായത്തിനുമായി പ്രവർത്തിക്കുകയാണ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ. മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ സ്വയം തൊഴിൽ കണ്ടെത്താനായി പ്രവാസിക്ഷേമ പദ്ധതികൾ സർക്കാർ സഹകരണത്തോടെ ടൂറിസം മേഖലകളിലുള്ള പദ്ധതികൾ കൂടാതെ അംഗങ്ങൾക്കായി ഇൻഷുറൻസ് കരുതൽ പദ്ധതികൾ എന്നിവയും ഉണ്ടായിരിക്കും.

പ്രവാസി കൃഷിദീപം. പ്രവാസി ഭവന പദ്ധതികൾ. ഹോസ്പിറ്റൽ പദ്ധതികൾ തുടങ്ങിയവയും ഗൾഫ് മലയാളി ഫെഡറേഷൻ ലക്‌ഷ്യം വയ്ക്കുന്നു. നിയമ സഹായത്തിനായി കേരളത്തിലും ഡൽഹിയിലും പ്രമുഖരായ അഭിഭാഷകർ ഉൾപ്പെടുന്ന നിയമോപദേശ സംവിധാനവും നിലവിലുണ്ട്. ഗൾഫ് മലയാളി ഫെഡറേഷൻ യുഎഇ ചാപ്റ്റർ നിലവിൽ വരുമ്പോൾ യുഎഇ സംഘടനകളിൽ പ്രവർത്തിച്ചു മുന്നണി പോരാളികളായ
ഷാബുസുൽത്താൻ (GMFജനറൽ സെക്രട്ടറി), നിഹാസ്ഹാഷിം (GMF യു എ ഇ ജനറൽസെക്രട്ടറി), അശ്വതി പുത്തൂർ(GMF യുഎഇട്രഷറർ), നേതൃത്വം വഹിക്കുന്ന സംഘടനയിൽ 7 എമിറേറ്റ്സിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ സംഘടനയുടെ ഭാഗമാവുകയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉന്നൽ കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ സന്നദ്ധപ്രവർത്തകരുടെ ഒരു ടീം തന്നെ സജീവമാണ്. ജൂലായ്‌ 16 ന് വൈകുന്നേരം 5 മണിക്ക് ഓൺലൈനിൽ ആയിരിക്കും വിവിധ പരിപാടികളോടെ ചടങ്ങുകൾ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here