മുംബൈയിൽ രൂക്ഷമായ വാക്‌സിൻ ക്ഷാമം

0

മഹാരാഷ്ട്രയിൽ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതോടെ മുംബൈയിൽ നിരവധി വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് അടച്ചത്. നഗരത്തിന്റെ സമീപ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നവി മുംബൈ, താനെ, കല്യാൺ, ഡോംബിവ്‌ലി, തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം വാക്സിനില്ലാതെ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഈ മേഖലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ലഭ്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രണ്ടാമത്തെ വാക്‌സിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി കഴിഞ്ഞിട്ടും എടുക്കാൻ കഴിയാതെ ആശങ്കയിലായവർ പണം കൊടുത്ത് സ്വകാര്യ ആശുപത്രികളിൽ നിന്നും കുത്തിവയ്പ്പ് നടത്തുകയാണ്.

കൂടുതൽ ഡോസ് വാക്സിൻ കേന്ദ്രത്തിൽനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം. അത് ലഭിച്ചാൽ മാത്രമാണ് തിങ്കളാഴ്ച മുതൽ വീണ്ടും കുത്തിവെപ്പ് ആരംഭിക്കാൻ കഴിയുക.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധയുണ്ടായ സംസ്ഥാനമാണ് പ്രതിരോധ കുത്തിവയ്പ്പിനായി വാക്‌സിൻ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here