മുംബൈയിലെ മലയാളി ഹോട്ടൽ ഉടമകളുടെ സംഘടനയായ ദി ബജറ്റ് ഹോട്ടല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം കാസർഗോഡ് ജില്ലയിലെ പടന്ന എന്ന ഗ്രാമത്തിന്റെ സ്നേഹവും ഊഷ്മളതയും കൊണ്ട് സമ്പന്നമായിരുന്നു. മുംബൈയിലെ മലയാളി ഹോട്ടലുടമകളുടെ സംഘടനയാണ് ബഡ്‌ജറ്റ് ഹോട്ടൽ അസോസിയേഷൻ. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഗ്രാൻഡ് മറാത്ത ഹോട്ടലിൽ വെച്ചു നടന്ന സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അതിഥികളെ സ്വാഗതം ചെയ്തുള്ള ആദ്യ നമാസിനു ശേഷം നിസാം ബ്രദർസ് അവതരിപ്പിച്ച സൂഫി സംഗീത വിരുന്ന് ഹൃദ്യമായി. ബജറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് അലി സ്വാഗതം പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികളെ ചടങ്ങിൽ ആദരിച്ചു. മൗലാന ബദറുദീൻ അജ്മൽ , എം പി മുഖ്യാതിഥിയായിരുന്നു.

കേരളം തനിക്കേറെ പ്രിയപ്പെട്ട സ്ഥലമാണെന്നും പതിനെട്ടാം വയസ്സിൽ ഓൺലൈൻ സേവന രംഗത്ത് വിജയം കൈവരിച്ച യുവ സംരംഭകൻ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നാളുകൾ അഭിവൃദ്ധിയുടേതാണെന്നും കേരളം കൂടാതെ മുംബൈ, ബാംഗ്ളൂർ എന്നീ നഗരങ്ങളും നേട്ടങ്ങൾ കൊയ്യുമെന്നും ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാൾ പറഞ്ഞു. ഹോട്ടൽ വ്യവസായ ശ്രുംഖലയെ വിരത്തുമ്പിൽ പ്രാപ്യമാക്കിയ യുവ സംരംഭകന് ഊഷ്മളമായ വരവേൽപ്പാണ് ചടങ്ങിൽ നൽകിയത്.
ഓൺലൈൻ സേവനങ്ങൾ ഹോട്ടൽ വ്യവസായത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ബജറ്റ് ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൈനുദ്ദീൻ വി കെ പറഞ്ഞു.
അന്ധേരി ഐ ടി സി മറാത്ത ഹോട്ടലില്‍ സംഘടിപ്പിച്ച നോമ്പുതുറയില്‍ മുൻ മന്ത്രി സി എം ഇബ്രാഹിം,ശിവസേന മഹാരാഷ്ട്ര ജനറൽ സെക്രട്ടറി മിലിന്ദ് നവരേക്കർ, മഹാരാഷ്ട്ര സംസഥാന ബി ജെ പി വൈസ് പ്രസിഡന്റ് ഹൈദർ ആസാം, AICC മൈനോറിറ്റി വിഭാഗം ചെയർമാൻ നദീം ജാവദ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ കൗൺസിൽ മെമ്പർ ടി എ ഖാലിദ്, കോൺഗ്രസ് നേതാവ് തഹ്‌സീൻ പൂനാവാല തുടങ്ങി ഒട്ടേറെ പ്രമുഖർ സന്നിഹിതരായിരുന്നു.
കാസർഗോഡ് പടന്ന സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലായി ഏകദേശം 2200 മുറികളാണ് ഈ ശ്രുംഖലയുടെ കീഴിൽ മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരുക്കിയിരിക്കുന്നത്. ഇവരുടെ സംഘടനയാണ് ബജറ്റ് ഹോട്ടൽ അസോസിയേഷൻ. പരസ്പര ധാരണയോടെയുള്ള കൊടുക്കൽ വാങ്ങൽ ബന്ധമാണ് ഈ സൗഹൃദ കൂട്ടായ്മയുടെ മഹാനഗരത്തിലെ വിജയം.
സഞ്ജുവായി പൊരുത്തപ്പെടാൻ രൺബീറിന് കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ; പിന്നീടെന്ത് സംഭവിച്ചു?
താരപ്രഭയിൽ തിളങ്ങി തരംഗിണി (Watch Video)