ജീത്തു ജോസഫ് മോഹൻലാൽ ചിത്രത്തിൽ വീണാ നന്ദകുമാറും

0

മലയാളത്തിലെ ഹിറ്റ് ജോഡികളായ ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടുമൊരു ദൃശ്യവിസ്മയവുമായി എത്തുകയാണ്. ചിത്രത്തിൽ ആറു നായികമാരിലൊരാളായാണ് മുംബൈ മലയാളിയായ വീണാ നന്ദകുമാറും അഭിനയിരിക്കുന്നത്. കെട്ട്യോളാണ് മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന വീണക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാകും ഈ മോഹൻലാൽ ത്രില്ലർ. ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ വീണയെ കൂടാതെ അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, ലിയോന ലെഷോയ്, ശിവഡ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴെല്ലാം, പ്രേക്ഷക പ്രതീക്ഷയും കൂടുന്നു. ദൃശ്യം പോലെ തന്നെ ഏറെ നിഗൂഢതകൾ നിറഞ്ഞ കഥാതന്തുവാണ് പുതിയ ചിത്രത്തിനാണ് ജീത്തു ഒരുക്കിയിരിക്കുന്നത്.

കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൈജു കുറുപ്, അനു മോഹൻ, ചന്തു നാഥ് എന്നിവരും മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഇതൊരു നായക നായികാ പ്രാധാന്യമുള്ള ചിത്രമല്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീ കഥാപാത്രങ്ങളും പ്രധാനപ്പെട്ട റോളിലാണ് എത്തുന്നത്. മഹാമാരിയുടെ നിയന്ത്രണങ്ങൾ കഴിയുവാൻ കാത്തിരിക്കുകയാണെന്നും ചിത്രീകരണം തുടങ്ങിയാൽ അഭിനേതാക്കൾക്കെല്ലാം പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും സംവിധായകൻ പറയുന്നു. ഇടുക്കിയിലും കൊച്ചിയിലും കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം.

മലയാള സിനിമയിൽ കടംകഥയുമായെത്തിയ വീണയുടെ രണ്ടാമത്തെ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. ഡോംബിവ്‌ലിയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശികളായ നന്ദകുമാർ – ഇന്ദു ദമ്പതികളുടെ മകളാണ് വീണ.

ഖോപ്പർകർണ അയ്യപ്പ ക്ഷേത്രത്തിൽ റിയാലിറ്റി ഷോ ഗായകരെ പങ്കെടുപ്പിച്ചു ആംചി മുംബൈ സംഘടിപ്പിച്ച സംഗീത പരിപാടിയുടെ അവതാരകയായിരുന്നു വീണ നന്ദകുമാർ .

ഡോംബിവ്‌ലി സെന്റ് തെരേസ സ്‌കൂളിലും, മോഡൽ കോളേജിലും വിദ്യാഭ്യാസം പൂർത്തിയായ വീണ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സിനിമാ മോഹവുമായി കേരളത്തിലെത്തുന്നത്. പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും വിജയം കൈവരിച്ച സന്തോഷത്തിലാണ് വീണ.

LEAVE A REPLY

Please enter your comment!
Please enter your name here