മുംബൈയിലെത്താൻ പുതുക്കിയ കോവിഡ് -19 യാത്രാ നിബന്ധനകൾ; പുതിയ നിയമങ്ങൾ അറിയുക

0

മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കാർക്കായി കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം പരിഷ്കരിച്ചു. ചില യാത്രക്കാർക്ക് രാവിലെ ഡൽഹിയിലേക്കോ മറ്റ് ബിസിനസ്സ് സ്ഥലങ്ങളിലേക്കോ വിമാനയാത്ര ചെയ്ത് അതേ ദിവസം തന്നെ മടങ്ങണമെന്നുണ്ടെങ്കിൽ ആർടി-പിസിആർ പരിശോധനകൾ നടത്താൻ കഴിയില്ലെന്ന വസ്തുത കണക്കിലെടുത്താണ് പുതുക്കിയ തീരുമാനം

കോവിഡ് വാക്‌സിൻ രണ്ടു ഡോസുകൾ എടുത്ത യാത്രക്കാർക്കായി നിർബന്ധിത നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലങ്ങൾ മഹാരാഷ്ട്ര സർക്കാരും മുംബൈ മുനിസിപ്പൽ കോർപ്പറേഷനും റദ്ദാക്കി. ഇതോടെ ഹൃസ്വ സന്ദർശനത്തിനായി യാത്ര ചെയ്യുന്ന വ്യവസായികൾക്കും വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ആർടി-പിസിആർ പരിശോധനകൾ നടത്താൻ കഴിയില്ലെന്ന ബുദ്ധിമുട്ടുകൾ ഒഴിവായി കിട്ടും.

ഇത് പ്രകാരം വാക്സിനേഷൻ എടുത്ത ആഭ്യന്തര യാത്രക്കാർക്ക് മുംബൈ നഗരത്തിലെത്തുമ്പോൾ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നൽകുന്നതിൽ നിന്ന് ഒഴിവാകുമെന്ന് ബിഎംസി മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പുറത്ത് വിട്ട ഔദ്യോദിക പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here