മുംബൈയിൽ വാക്‌സിനായി സർക്കാർ കേന്ദ്രങ്ങളിൽ നെട്ടോട്ടം

0

മഹാരാഷ്ട്രയിലും സംസ്ഥാനമായ മുംബൈയിലും കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത ഇനിയും കുറയാതെ തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം ഏറെ പുറകിലാണ്. മിക്കവാറും സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിൻ ഡോസുകളുടെ അഭാവം വലിയ ആശങ്കയാണ് പടർത്തുന്നത്. മണിക്കൂറുകൾ കാത്ത് നിന്ന് കുത്തിവയ്പ്പ് നടത്താനാകാതെ മടങ്ങുന്നവരുടെ എണ്ണവും കൂടി വരിയാകയാണ് . എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് കോവിൻ പോർട്ടൽ വഴി വാക്‌സിൻ വാങ്ങുവാൻ കഴിയുന്നുണ്ട്. ഇതോടെ നഗരത്തിലെ സ്വകര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ വിൽപ്പന വർദ്ധിച്ചു . സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി ഇത്തരം കേന്ദ്രങ്ങളുമായി ചേർന്നാണ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നത്.

എന്നാൽ നഗരത്തിൽ വാക്‌സിൻ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് പല കമ്പനികളും ജീവനക്കാർക്കായി വാക്‌സിൻ ക്യാമ്പുകൾ നടത്തുന്നതിൽ നിന്നും പിന്തിരിഞ്ഞത്.

നഗരത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്തെ കോർപറേറ്റർമാരുടെ സഹകരണത്തോടെ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേർക്ക് കുത്തിയവയ്പ്പിന് സൗകര്യമൊരുക്കാൻ പല മലയാളി സംഘടനകളും മുന്നോട്ടു വരുന്നത് നിരവധി പേർക്ക് അനുഗ്രഹമായി. മാട്ടുംഗയിലെ ബോംബെ കേരളീയ സമാജം, വസായിയിലെ ബസിൻ കേരള സമാജം, ഡോംബിവ്‌ലി കേരളീയ സമാജം തുടങ്ങിയ മലയാളി സംഘടനകൾ ഇതിനായി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കൂടാതെ നിരവധി മലയാളി സാമൂഹിക പ്രവർത്തകരും ഡോംബിവ്‌ലി കേന്ദ്രമായ ജനപക്ഷം തുടങ്ങിയ മലയാളി കൂട്ടായ്മകളും വാക്‌സിൻ സ്വീകരിക്കുവാനായി വിവിധ മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ സൗജന്യമായി സൗകര്യങ്ങൾ ഒരുക്കി നിരവധി പേർക്ക് തുണയാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here