രാമായണ മാസത്തിന് മുംബൈയിൽ തുടക്കമായി; മലയാളി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

0

കര്‍ക്കടക മാസത്തിനെ പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിനായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും ഒരുങ്ങി. ഇനിയുള്ള പതിനൊന്ന് മാസങ്ങൾക്കുള്ള സംതൃപ്തമായ ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ കൂടിയാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ അനുഗ്രഹം ഏറ്റുവാങ്ങാനായി ഭക്തർക്കായി രാമായണ പാരായണവും പ്രത്യേക പൂജകളും മുംബൈയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉണ്ടായിരിക്കും

ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓൺലൈനിൽ വഴിപാടുകൾ ബുക്ക് ചെയ്യാം

കർക്കിടക മാസം 1 മുതല്‍ (July 17th to August 16th) ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പതിവുപോലെ കര്‍ക്കിടകമാസം വിശേഷാല്‍ ഗണപതി ഹോമവും ഭഗവത് സേവയും നടത്തപ്പെടുന്നതാണ്. കൂടാതെ ആഗസ്റ്റ് 14 രണ്ടാം ശനിയാഴ്ച 7 മണി മുതൽ മഹാ ഭഗവതി സേവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വഴിപാടുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ വഴിപാടുകൾക്കും പ്രസാദവും വിതരണം ചെയ്യും.

ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയുള്ള രാമായണ മാസത്തിൽ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതൽ 6.30 വരെ രാമായണ പാരായണം ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്ഷേത്ര നടപടികൾ. ഭക്തർക്ക് ദർശനം നിലവിലെ സാഹചര്യത്തിൽ ഉണ്ടായിരിക്കില്ല.

വഴിപാടുകള്‍ ഓൺലൈനിൽ ശീട്ടാക്കാവുന്നതാണ്. click here for online offering .. http://ponnuguruvayurappan.org/

സഹാർ ശിവപാർവതി അയ്യപ്പ ഗണപതി ക്ഷേത്രം

അന്ധേരിയിലെ സഹാർ ശിവപാർവതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ കർക്കടകം ഒന്നാംതീയതി ശനിയാഴ്ചമുതൽ കർക്കടകം 31 വരെ രാമായണ മാസാചരണത്തിന് തുടക്കമായി.

ക്ഷേത്രത്തിൽ എല്ലാദിവസവും ഗണപതിഹോമം, ഭഗവതി സേവയും നടത്തുന്നതാണ്. മറ്റ് എല്ലാ വഴിപാടുകളും പൂജകളും ഉണ്ടായിരിക്കും. ശനിയാഴ്ചമുതൽ നിയന്ത്രണങ്ങളോടെ ജനങ്ങൾക്ക് ക്ഷേത്രത്തിനുള്ളിൽ ദർശനം അനുവദിച്ചിട്ടുണ്ട്.

കർക്കടകവാവ് ദിവസമായ ഓഗസ്റ്റ് എട്ടിന് ക്ഷേത്രത്തിൽ തിലകഹോമം, നമസ്കാര പൂജ നടത്തുന്നതാണ്. വിവരങ്ങൾക്ക് -26828475/26829688.

കമ്പൽപാട അയ്യപ്പക്ഷേത്രത്തിൽ രാമായണ മാസാചരണം

ഡോംബിവ്‌ലി കമ്പൽപാട അയ്യപ്പക്ഷേത്രത്തിലെ രാമായണ മാസാചരണം ശനിയാഴ്ചമുതൽ തുടക്കമാവും. ദിവസവും രാവിലെ ഗണപതിഹോമം, രാമായണപരായണം, വൈകീട്ട് ദീപാരാധന, ഭഗവതിസേവ എന്നീ ചടങ്ങുകൾ നടക്കും.

കോവിഡ് മാനദണ്ഡപ്രകാരം പൂജകൾക്ക് പ്രസാദവിതരണം ഉണ്ടായിരിക്കുന്നതല്ല. വിവരങ്ങൾക്ക്: 8451855374, 9322718263 (വാട്ട്‌സാപ്പ് നമ്പർ).

അയ്യപ്പ പൂജാ സമിതി, ഉല്ലാസ നഗർ

രാമായണ മാസത്തിൽ ഭക്തജനങ്ങൾക്കായി പ്രത്യേക പൂജകൾക്ക് സൗകര്യം . കുടുംബ ഐശ്വര്യത്തിനും, അഭിവൃദ്ധിക്കുമായി സൗകര്യമായ ദിവസങ്ങൾ തെരഞ്ഞെടുത്ത് പൂജകൾ നേരത്തേ ബുക്ക് ചെയ്ത് ഈ വർഷത്തെ രാമായണ മാസാചരണത്തിൽ ഭക്തർക്ക് പങ്കാളികൾ ആകാമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.

രാമായണമാസ പൂജകൾ
ഗണപതി ഹോമം Rs. 201.00
ഐശ്വര്യ പൂജ Rs. 401.00
ഭഗവത് സേവ Rs. 401.00

മൂന്നു പൂജകളും ഒന്നിച്ചു ബുക്ക് ചെയ്യുമ്പോൾ Rs. 901.00
മഹാഗണപതി ഹോമം കർക്കിടകം 1 (ജൂലായ് 17) Rs. 101.00

Our Bank Details:-
Shree Ayyappa Pooja Samithy (Regd)
CSB Bank, Lalchakki Branch,
Ulhasnagar 421004.
SB Account No. 0347037528241900001
IFSC Code – CSBK0000347
Tel – 02512532341

Thumbnail image  shown for illustration purpose only

LEAVE A REPLY

Please enter your comment!
Please enter your name here