നടുക്കത്തോടെ കത്രീന; പുതിയ വെളിപ്പെടുത്തലുമായി രൺബീർ

അവിശ്വസനീയമെന്നാണ് കത്രീന കൈഫിന്റെ ആദ്യ പ്രതികരണം . കാത്തിരുന്നു കാണാമെന്ന് ആരാധകരും

0

ബോളിവുഡിലെ യുവ താരം രൺബീർ കപൂറിന്റെ പേര് പാപ്പരാസികളുടെ പ്രണയകഥകളിൽ വരുവാൻ തുടങ്ങിയിട്ട് കാലമേറെയായി. ദീപിക പദുകോണും, കത്രീനാ കൈഫുമെല്ലാം പഴയകാല കഥകളായി മാറുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി ബോളിവുഡിനെ ഞെട്ടിച്ചിരിക്കയാണ് മോസ്റ്റ് എലിജിബിൾ ബാച്ച്ലർ.

നടി ആലിയ ഭട്ടുമായി താൻ പ്രണയത്തിലാണെന്നാണ് രൺബീർ കപൂറിന്റെ ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തൽ. ഇതോടെ ഔട്ട് ഡേറ്റ് ആയിരിക്കയാണ് കത്രീന കൈഫും ദീപികയും. ഈ പ്രണയമെങ്കിലും പൂവണിയട്ടെ എന്നാണ് ചെറുക്കന്റെ ആരാധകരും പ്രാർഥിക്കുന്നത്.

രൺബീറും കത്രീനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. സ്പെയിനിലെ ബീച്ചിൽ നിന്നുള്ള കത്രിനയുടെയും രണ്ബീറിന്റെയും അർദ്ധ നഗ്ന ഫോട്ടോകൾ ഗോസ്സിപ് കോളങ്ങളിൽ ചൂടൻ വാർത്തയായിരുന്നു. വിവാഹം വരെ എത്തിയിരുന്ന പ്രണയത്തിൽ നിന്ന് പിന്നീട് ഇവർ പിരിയുകയായിരുന്നു. ഈ വേർപിരിയലിന് ശേഷമാണ് രൺബീർ ആലിയയുമായി സൗഹൃദത്തിലാകുകയും ശേഷം പ്രണയത്തിലാകുകയും ചെയ്‌തത്.

കത്രീന ഇതിനോട് ഇൻസ്‌റ്റാഗ്രാമിൽ പ്രതികരിച്ചിരിക്കുന്നത് അവിശ്വസനീയമെന്നാണ്. കാത്തിരുന്നു കാണാമെന്ന് ആരാധകരും


യുവ താരങ്ങളെ വെല്ലുവിളിച്ചു മോഹൻലാൽ
അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു
സഞ്ജുവായി പൊരുത്തപ്പെടാൻ രൺബീറിന് കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ; പിന്നീടെന്ത് സംഭവിച്ചു?

LEAVE A REPLY

Please enter your comment!
Please enter your name here