ഛോട്ടാ റാഫി മുംബൈയിലെത്തി; മഹാനഗരത്തിൽ തരംഗമായി കോഴിക്കോട്ടുകാരൻ

0

ഛോട്ടാ റാഫിയെന്ന പേരിൽ ഇന്റർനെറ്റ് സെൻസേഷനായി അന്താരാഷ്ട്ര ശ്രദ്ധ നേടിയ സൗരവ് കിഷൻ . ഇതാദ്യമായാണ് മുംബൈ നഗരത്തിലെത്തുന്നത്. വേൾഡ് ഓഫ് മുഹമ്മദ് റാഫി ഫൌണ്ടേഷൻ ഒരുക്കിയ വേദിയിൽ പാടുവാൻ കഴിഞ്ഞ ത്രില്ലിലാണ് ഈ കോഴിക്കോട്ടുകാരൻ. ബാന്ദ്രയിലെ മുഹമ്മദ് റാഫിയുടെ വീട്ടിലെത്തി അനുഗ്രഹം തേടിയാണ് സൗരവ് വേദിയിലെത്തിയത്.

ഇതിനകം രണ്ടു തമിഴ് ചിത്രങ്ങളിൽ പിന്നണി പാടിയ സൗരവ് സിനിമാലോകത്തും ചുവടുറപ്പിക്കുകയാണ്. എന്നാൽ ലോക്ക് ഡൌൺ ഒരു പാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഗായകൻ വീണ്ടും വേദികളെ ത്രസിപ്പിക്കാനെത്തുന്ന കാഴ്ചയ്ക്കാണ് മഹാനഗരം സാക്ഷ്യം വഹിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിലെ ശിവാജി പാർക്ക് സ്വതന്ത്ര വീർ സവർക്കാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോ ഓൺലൈനിൽ വഴിയായിരിക്കും കാണികളിൽ എത്തുക.

ഛോട്ടാ റാഫിയെ കണ്ടെത്താനായ സന്തോഷം വേൾഡ് ഓഫ് മുഹമ്മദ് റാഫി വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകൻ വെങ്കിടാചലവും പങ്ക് വെച്ചു.

മൂന്നര വയസ്സിൽ തുടങ്ങിയ സംഗീതം പഠനം. മുത്തച്ഛന്റെ ഗ്രാമഫോണിലൂടെ സ്ഥിരമായി ഒഴുകിയെത്തിയിരുന്ന മുഹമ്മദ് റാഫി പാട്ടുകൾ തന്നെയായിരുന്നു സൗരവിന്റെ സംഗീതാഭിരുചിയെ പരിപോഷിപ്പിച്ചത് .

കൈരളി ചാനലിലെ ഗന്ധർവ സംഗീതമായിരുന്നു സൗരവിലെ ചോട്ടാ റാഫിയെ ആദ്യമായി കണ്ടെത്തുന്നത് അന്ന് ജോൺസൺ മാഷ് പറഞ്ഞ വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു സൗരവിന്റെ തുടർന്നുള്ള സംഗീത യാത്രകൾ

1969 ൽ പുറത്തിറങ്ങിയ റാഫിയുടെ ഗാനത്തിലെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സൗരവ് അന്താരാഷ്ട ശ്രദ്ധ നേടുന്നത്

പിന്നീടുള്ള സൗരവിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. റാഫിയുടെ പാട്ടുകളിൽ ശോഭിക്കാൻ ഗുരുക്കന്മാരുടെ ശിക്ഷണം പര്യാപ്തമായെന്ന് സൗരവ് പറയുന്നു.

മുഹമ്മദ് റാഫി പാട്ടുകളെ കൂടെ കൊണ്ട് നടക്കാൻ കോഴിക്കോടൻ പശ്ചാത്തലം കുറച്ചൊന്നുമല്ല സ്വാധീനിച്ചതെന്നും സൗരവ് പറയുന്നു. റാഫിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന നാട്ടുകാരാണ് തന്നെ ചെറിയ പ്രായം മുതലേ ആവേശം കൊള്ളിച്ചിട്ടുള്ളതെന്നും സൗരവ് ഓർക്കുന്നു.

നിലവിൽ ചൈനയിലെ സിൻജിയാങ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠിക്കുകയാണ് സൗരവ് കിഷൻ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ചൈനീസ്, ബംഗാളി എന്നീ 6 ഭാഷകളിലാണ് ഈ യുവ ഗായകൻ മാറ്റുരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here