മഹാരാഷ്ട്രയിൽ ഇന്നും പുതിയ കേസുകൾ 8000 കടന്നു; മരണം 124

0

മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 8,172 ആയി രേഖപ്പെടുത്തി. 124 പേർ മരിക്കുകയും 8,950 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു.

ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിൻ പ്രകാരം രോഗബാധിതരുടെ എണ്ണം 6,205,190 ആയി. മരണസംഖ്യ 126,851, രോഗമുക്തി നേടിയവർ 5,974,594

ഈ ആഴ്ച ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയിലെ പ്രതിദിന കേസുകൾ 8,000 കടക്കുന്നത്. നേരത്തെ സംസ്ഥാനത്ത് ബുധനാഴ്ച 8,602 ഉം വ്യാഴാഴ്ച 8,010 കേസുകളും രേഖപ്പെടുത്തി. .

മുംബൈയിൽ 469 പുതിയ കേസുകളും 12 മരണങ്ങളും കൂടി രേഖപ്പെടുത്തി. നഗരത്തിലെ രോഗികളുടെ എണ്ണം 730,703 മരണസംഖ്യ 15,690.

മഹാരാഷ്ട്രയിൽ ഇതുവരെ 30,053,656 പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിൻ ഡോസുകളുടെ കടുത്ത ക്ഷാമം സംസ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് നൽകുന്ന മൊത്തം ഡോസുകളുടെ കാര്യത്തിൽ സംസ്ഥാനം മുൻപന്തിയിലാണെങ്കിലും, വിതരണത്തിന്റെ അഭാവം വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടച്ചിട്ട അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here