മോട്ടോർമാന്റെ മനസ്സാന്നിദ്ധ്യം; ട്രെയിനിനടിയിൽ പെട്ട വൃദ്ധൻ അത്ഭുതകരമായി രക്ഷപ്പെട്ടു

0

കല്യാൺ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് എതിരെ വന്ന മുംബൈ വാരാണസി ട്രെയിന്റെ അടിയിൽപെട്ട വൃദ്ധൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. മോട്ടോർമാന്റെ മനസ്സാന്നിദ്ധ്യവും സമയോചിതമായ ഇടപെടലും മുതിർന്ന പൗരനെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഒരാൾ ട്രാക്ക് മുറിച്ചുകടക്കുന്നത് കാണാനിടയായ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചാണ് അപകടം ഒഴിവാക്കിയത്. ലോക്കോപൈലറ്റിന് പുറമെ മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ട്രെയിനിനടിയിൽ വീണ വൃദ്ധനെ പുറത്തേക്കെടുക്കാൻ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here