ഇന്ധന വില വർദ്ധനവ് രാജ്യത്തെ പിന്നോട്ടടിക്കുമെന്ന് ജസ്റ്റിസ് കമാൽ പാഷ

0

രാജ്യത്ത് ദൈനംദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില സമസ്ത മേഖലകളെയും ബാധിക്കുന്നതാണെന്നും ഇത് നാടിൻറെ പുരോഗതിയെ വിപരീതമായി ബാധിക്കുമെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷന്റെ യൂ എ ഇ ഘടകം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിന്നു ജസ്റ്റിസ് പാഷ.

നാടിൻറെ വികസനത്തിനായി ഇതര പ്രവാസികളെ അപേക്ഷിച്ചു ഗൾഫ് മലയാളികൾ നൽകി വരുന്ന സംഭാവനകൾ വളരെ വലുതാണെന്നും കമാൽ പാഷ പറഞ്ഞു. ഗൾഫിൽ ജോലിയെടുക്കുന്ന മലയാളികൾ മാത്രമാണ് തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ജന്മനാട്ടിൽ ചിലവിടുന്നതെന്നും പാഷ ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിൽ തുടക്കമിട്ട സംരംഭമാണ് ഗൾഫ് മലയാളി ഫെഡറേഷൻ. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിലും സംഘടനാ സംവിധാനത്തിന് തുടക്കമായി.

ചെയർമാൻ റാഫി പാങ്ങോട് , സാമൂഹ്യപ്രവർത്തകർ നാസർ മാനു. നൗഷാദ് ആലത്തൂർ. ജയൻ കൊടുങ്ങല്ലൂർ. അഡ്വക്കറ്റ് മുരളീധരൻ. ബഷീർ അമ്പൽആയി. വേണു പരമേശ്വർ, അൻവർ അബ്ദുള്ള, അബ്ദുൽ അസീസ് പവിത്ര തുടങ്ങിയവരാണ് സംഘടനയുടെ മുന്നണിപ്പോരാളികൾ.

പ്രസിഡന്റ്‌ അഡ്വ. മനു ഗംഗാധരൻ, ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം, സെക്രട്ടറി സന്തോഷ്‌ കെ നായർ, വൈസ് പ്രസിഡന്റ്‌ ഷിജു ബഷീർ, ട്രഷറർ അശ്വതി പുത്തൂർ, വെൽഫെയർ കൺവീനർ അബ്ദുൽ സലാം കലനാട്, സൈജു നൈന (സോഷ്യൽ മീഡിയ ) എന്നിവർ നേതൃത്വം വഹിച്ച ചടങ്ങിൽ 7 എമിറേറ്റ്സിൽ നിന്ന് ഇരുനൂറോളം പ്രവർത്തകർ പങ്കെടുത്തു. ആംചി മുംബൈ (കൈരളി ടി വി) അവതാരകനും നടനും മോഡലുമായ ജെ പി തകഴി ചടങ്ങ് നിയന്ത്രിച്ചു.

ജൂലായ്‌ 16 ന് വൈകുന്നേരം 5 മണിക്ക് ഓൺലൈനിൽ സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here