ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് മാനസരോവർ കാമോത്തേ മലയാളി സമാജം

0

മഹാമാരിയിൽ ദുരിതത്തിലായ നിർധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് നവി മുംബൈയിലെ മാനസരോവർ കാമോത്തേ മലയാളി സമാജം മാതൃകയായി. ഇതര ഭാഷക്കാരടങ്ങുന്ന എൺപതോളം വീട്ടു ജോലി ചെയ്തു ജീവിക്കുന്ന വനിതകൾക്കാണ് ഇരുപത്തിഒൻപത് കിലോയോളം തൂക്കം വരുന്ന ഭക്ഷണ സമഗ്രഹികൾ അടങ്ങുന്ന കിറ്റുകൾ നൽകിയത്. കോവിഡ് പൊട്ടിപുറപ്പെട്ടതോടെ വരുമാനം നിലച്ച ഇവരെല്ലാം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ ഉദ്യമത്തെ കോർപ്പറേറ്റർ ഡോ അരുൺ കുമാർ ഭഗത് പ്രകീർത്തിച്ചു .

മഹീന്ദ്ര ഫൈനാൻസിന്റെ സഹകരണത്തോടെയാണ് ഭക്ഷണകിറ്റുകൾ നൽകാനായതെന്ന് സമാജം അഡ്വൈസർ O.K.പ്രസാദ് പറഞ്ഞു.

സമാജത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി അർഹതപ്പെട്ടവർക്ക് സഹായങ്ങൾ നൽകുന്നതിനായി നിരവധി സുമനസുകളാണ് മുന്നോട്ട് വരുന്നതെന്ന് സമാജം സെക്രട്ടറി വിനോദ്‌കുമാർ പറഞ്ഞു. തുടർന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് സമാജം മുൻഗണന നൽകുമെന്ന് പ്രസിഡന്റ് എൽദോ ചാക്കോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here