മമ്മൂട്ടിയും മോഹൻലാലും കൊമ്പു കോർക്കുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ രണ്ടു താരങ്ങളുടെയും ആരാധകരും ആവേശത്തിലായി.

0

മലയാള സിനിമയുടെ രണ്ടു സൂപ്പർ താരങ്ങൾ വീണ്ടും കൊമ്പു കോർക്കാൻ തയ്യറെടുക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ രണ്ടു താരങ്ങളുടെയും ആരാധകരും ആവേശത്തിലായി. ജൂണ്‍ 15ന് മോഹന്‍ലാലിന്റെ നീരാളി തീയേറ്ററുകളിലെത്തും. ബോക്‌സോഫീസിൽ മാറ്റുരയ്ക്കാൻ തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടി ചിത്രവും എത്തുന്നതോടെ മലയാളി സിനിമ പ്രേക്ഷകർക്ക് പിരിമുറുക്കം കൂടും. ജൂണ്‍ 16നാണ് മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററിലെത്തുക. ഇതോടെ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ മറ്റൊരു പോരാട്ടത്തിന് ബോക്‌സോഫീസ് സാക്ഷ്യം വഹിക്കും.

 

മുംബൈ മലയാളിയായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ കൂടിയായ അജോയ് മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ചിത്രത്തില്‍ ലാലിൻറെ നായികയായെത്തുന്നത് നദിയ മൊയ്തുവാണ്. സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സാജു തോമസ് ആണ്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമ മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്. മുംബൈ ഗായകരായ ബാബുരാജ് മേനോൻ പാടിയും, പ്രേംകുമാർ അഭിനയിച്ചും നീരാളിയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. മുംബൈ മലയാളികളായ പാര്‍വ്വതി നായരും, വീണാ നന്ദകുമാറും നീരാളിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണ് ലാലേട്ടന്റെ നീരാളി.  സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നതും ബോളിവുഡിലെ പ്രഗത്ഭരാണ്.

 

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ കാത്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയിരിക്കുന്നത് ഷാജി പാടൂരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ഇക്കുറി മമ്മൂട്ടി എത്തുന്നത്. കനിഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. പുതുമുഖം മെറിന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ്കൃഷ്ണ, തുടങ്ങിയവരും ശ്രദ്ധേയമായ റോളുകളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആല്‍ബിയാണ് . റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.  എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജണ് നിര്‍മ്മാണം.


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here