ആശങ്ക ഉയർത്തി മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കണക്കുകൾ

0

മഹാരാഷ്ട്രയിൽ ജൂലൈ ആദ്യവാരത്തോടെ രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി പുതിയ കേസുകളിലെ വർദ്ധനവ് ആശങ്ക ഉയർത്തുന്നതാണ്. വരും ദിവസങ്ങളിൽ സംസ്ഥാനം ലോക്ക്ഡൌൺ ഇളവുകൾ നൽകുവാൻ തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിദിന കണക്കുകളിൽ പ്രകടമാകുന്ന വർദ്ധനവ് സർക്കാരിന് വെല്ലുവിളിയാകുന്നത്.

ഇന്ന് സംസ്ഥാനത്ത് 9,000 പുതിയ കോവിഡ് -19 കേസുകളും 180 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 62,14,190 ഉം മരണസംഖ്യ 1,27,031 ഉം ആയി രേഖപ്പെടുത്തി. 5,756 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 59,80,350 ആയി ഉയർന്നു. 1,03,486 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് ഇപ്പോൾ 96.24 ശതമാനവും മരണനിരക്ക് 2.04 ശതമാനവുമാണെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

മുംബൈ നഗരത്തിൽ 455 പുതിയ കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 7,31,158 ഉം മരണസംഖ്യ 15,702 ഉം ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here