നൂറുമേനി തിളക്കത്തിൽ വാശി സെന്റ് മേരീസ് സ്കൂൾ

0

ഇക്കഴിഞ്ഞ എസ് എസ് സി പരീക്ഷിയിൽ നൂറു ശതമാനം വിജയം ആവർത്തിച്ചു കൊണ്ട് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാശി സെന്റ് മേരീസ് സ്കൂൾ തിളക്കം നിലനിർത്തി.

96 % മാർക്കോട് കൂടി Rane Jay Bajrao ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 95.8% മാർക്കോട് കൂടി Pawar Sohan Vilas രണ്ടാം സ്ഥാനത്തെത്തി. 94.8 % മാർക്കോട് കൂടി Kale Archita Rajendra മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 422 വിദ്യാർഥികൾ പത്താം ക്‌ളാസ് പരീക്ഷ എഴുതിയതിൽ 171 കുട്ടികൾക്ക് ഡിസ്റ്റിംക്ഷനും 227 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും 24 കുട്ടികൾ സെക്കന്റ് ക്‌ളാസും നേടി വിജയിച്ചു.

കുട്ടികളുടെ കഠിനാദ്ധ്വാനത്തിലും അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ് പ്രയത്നത്തിലും സ്‌കൂളിന് ലഭിച്ച നേട്ടത്തിൽ അതിയായി സന്തോഷിക്കുന്നുവെന്ന് പ്രിൻസിപ്പാൾ ഫാദർ എബ്രഹാം ജോസഫ് അഭിപ്രായപ്പെട്ടു.

സ്കൂൾ മാനേജരും ബോംബെ ഭദ്രാസാധിപനുമായ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് മെത്രൊപാലിത്ത സ്കൂളിന്റെ ഉന്നത വിജയത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിലും തളർന്നു പോകാതെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ അതിനായി പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത അദ്ധ്യാപകരെയും മാതാപിതാക്കളെയും മെത്രൊപാലിത്ത അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here