കനത്ത മഴയിലും കർത്തവ്യം നിറവേറ്റി കെയർ ഫോർ മുംബൈ

0

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി രണ്ടു ദിവസമായി തുടരുന്ന അതി ശക്തമായ മഴ ഗതാഗതം ദുസ്സഹമാക്കിയെങ്കിലും കർത്തവ്യം നിറവേറ്റാൻ കെയർ മുംബൈ ടീമിന് അതൊരു തടസ്സമായില്ല. സാങ്കേതിക സൗകര്യമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയ 5 കുട്ടികൾക്കാണ് ഇന്ന് ടാബുകൾ വിതരണം ചെയ്തത്. കെയർ ഫോർ മുംബൈയും ന്യൂ ഫ്രഷ് മാർട്ടും ചേർന്നാണ് രക്ഷിതാക്കളിൽ നിന്നും, സമാജങ്ങളിൽ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ച് അർഹതപ്പെട്ട അഞ്ചു കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കിയത്.

ഇതോടെ ലോക്ക്ഡൗണിൽ വരുമാനം നിലച്ചു ദുരിതത്തിലായ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത് പഠനം തുടരാൻ അവസരമൊരുക്കിയത്. നവി മുംബൈയിൽ ഉൽവെ, നെരൂൾ, കൂടാതെ ചെമ്പൂർ, ഗോവണ്ടി, താനെ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു കുട്ടികളെയാണ് അപേക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്.

ന്യൂ ഫ്രഷ് മാർട്ട് സംരംഭകൻ ബിജു രാമൻ, കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, മുഹമ്മദ് അലി എന്നിവർ ചേർന്നാണ് ഉൾവെ സമാജം, നെരൂൾ സമാജം, ആദർശ് വിദ്യാലയം എന്നിവിടങ്ങളിലെത്തി ടാബുകൾ കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here