പേമാരിയിൽ വിറങ്ങലിച്ച് മുംബൈ നഗരം; ആശ്വാസമേകി ഏകദിന കോവിഡ് കണക്കുകൾ

0

മുംബൈ നഗരത്തിൽ രണ്ടു ദിവസങ്ങളായി പെയ്തിറങ്ങിയ കനത്ത മഴ വിതച്ച ദുരിതങ്ങൾക്കിടയിൽ നഗരത്തിന് കുറച്ചെങ്കിലും ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പ്രതിദിന കോവിഡ് കണക്കുകൾ നൽകുന്നത്.

ഇന്ന് സംസ്ഥാനത്ത് 6,017 പുതിയ കേസുകൾ രേഖപ്പെടുത്തി. 66 പേർ മരിച്ചു, ഇതോടെ രോഗബാധിതരുടെ എണ്ണം 6,220,207 ആയി ഉയർന്നു. മരണസംഖ്യ 1,27,097. ഇന്ന് 13,051 രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 59,93,401.

കഴിഞ്ഞ ഞായറാഴ്ച 9,000 കേസുകളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തത്. ഇന്ന് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മരണനിരക്കിലും കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ തിങ്കളാഴ്ച 403 കേസുകളും 14 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രോഗികളുടെ എണ്ണം 731,561 ആയി ഉയർന്നു. മരണസംഖ്യ 15,716. നഗരത്തിൽ ഞായറാഴ്ച 455 കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here