ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

0

ബോളിവുഡ് നടി ശിൽപ്പ  ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. കേസിൽ ഗൂഢാലോചന നടത്തിയതിൽ പ്രധാനിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇയാൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു.

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വ്യവസായി രാജ് കുന്ദ്രയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രാജ് കുന്ദ്ര വ്യാപകമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നയാളാണ്. ഭാര്യ ശിൽപ്പ  ഷെട്ടിയെ ഫീച്ചർ ചെയ്യുന്ന ഡീപ്ഫേക്ക് വീഡിയോകൾ പലപ്പോഴും അദ്ദേഹം പങ്കിടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here