കായലോരക്കാഴ്ചകൾക്ക് നഗരസഭയോട് നന്ദി പറഞ്ഞു മുംബൈ വാസികൾ !!

0

മഴയൊന്ന് കനത്തതോടെ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. മഹാനഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ഫ്ലാറ്റുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ നിരവധി താമസക്കാർ കുടുങ്ങി. താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. എന്തായാലും വീട്ടിലിരുന്നു ചുളുവിൽ കായലോരക്കാഴ്ചകൾ കാണാൻ കഴിഞ്ഞ ‘സന്തോഷം’ പങ്കിടുകയാണ് നഗരവാസികൾ. സ്മാർട്ഫോണിൽ ഒപ്പിയെടുത്ത ദൃശ്യങ്ങൾ പങ്കിട്ട് അപൂർവ്വ കാഴ്ചയൊരുക്കിയ ബിഎംസിയെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു പലരും നഗരസഭയുടെ കെടുകാര്യസ്ഥതയെ ട്രോളിയത്.

റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതും കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ ഒഴുകി നടക്കുന്ന വാഹനങ്ങളുടെ ദയനീയ ചിത്രങ്ങളും ട്വിറ്ററിൽ നിറഞ്ഞുനിന്നപ്പോൾ അറ്റകുറ്റ പണികൾക്കായി കോടികൾ ചിലവഴിച്ച നഗരസഭയുടെ അശാസ്ത്രീയ രീതികളെ പലരും പരിഹസിച്ചു.

വീട്ടിൽ നിന്നുള്ള കായൽക്കാഴ്ചകൾക്ക് നഗരസഭക്ക് നന്ദി. താഴെ കാറുകൾ പരസ്പരം മുട്ടിയുരുമ്മി വെള്ളത്തിൽ ഒഴുകി നടക്കുന്നു.

“ജലനിര്‍ഗ്ഗമനസംവിധാനം എന്നും ഇങ്ങിനെയാണ്. ഞങ്ങൾക്കിതൊക്ക ശീലമായി കഴിഞ്ഞു” സാഹയുടെ ട്വീറ്റും നഗരസഭയെ കളിയാക്കിയായിരുന്നു.

വെള്ളം ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ കാണിക്കുന്നതിൽ ഉദ്യോഗസ്ഥർ പലയിടങ്ങളിലും പരാജയപ്പെട്ടന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്‍തത്.

മഴയൊന്നു കനത്താൽ മുംബൈ വാസികളുടെ നെഞ്ചിടിപ്പ് കൂടും. വർഷങ്ങളായി നേരിടുന്ന മഴക്കെടുതിക്ക് പരിഹാരം കാണാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് സാധിക്കാതെ പോകുന്നു. അറ്റകുറ്റപ്പണികൾക്കായി കോടികൾ എഴുതിത്തള്ളുമ്പോഴും ഇതിനൊരു ശാസ്ത്രീയമായ പരിഹാരം തേടുവാൻ അധികൃതർ പരാജയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here