ത്യാഗസ്മരണ പുതുക്കി മുംബൈയിൽ നാളെ ബലി പെരുന്നാള്‍

0

മഹാനഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലെ പേമാരിയും ഇക്കുറി ബലിമൃഗവിപണി മാന്ദ്യത്തിലായി.

മുംബൈയിൽ നാളെയാണ് ബലിപെരുന്നാൾ. നഗരത്തിൽ നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ വലിയ പെരുന്നാൾ ആഘോഷത്തിന് ഇത്തവണയും തിളക്കം കുറയും. ഈദ് ദിന സമൂഹ നമസ്കാരങ്ങൾ നടത്തുന്ന ഈദ് ഗാഹുകൾക്ക് മഹാരാഷ്ട്രയിൽ ഇത് വരെ അനുമതിയില്ല.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ മുംബൈയിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ല. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെ വിശ്വാസികളോട് വീടുകളില്‍ നമസ്‌കരിക്കാനാണ് മുംബൈയിലെയും മത നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

മസ്‌ജിദുകളിലെ നമസ്കാരം ഒഴിവാക്കി വീടുകളിൽ നിർവഹിക്കണമെന്നാണ് തീരുമാനമെന്ന് ബോംബെ കേരള മുസ്ലിം ജമാ അത്ത് അറിയിച്ചു. എന്നാൽ പൊതു സ്ഥലങ്ങളിൽ അല്ലാതെ ആൾക്കൂട്ടം ഒഴിവാക്കി മൃഗബലി നടത്തുവാൻ അനുവാദമുണ്ട്.

കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറിയും നഗരത്തിലെ പെരുന്നാൾ നമസ്കാരം വീടുകളിൽ നടക്കും.

DELIVERY @ NAVI MUMBAI, GOVANDI, CHEMBUR, ANUSHAKTHI NAGAR, DOMBIVLI, THAKURLI, KALYAN, ULHASANAGAR, AMBERNATH

LEAVE A REPLY

Please enter your comment!
Please enter your name here