മുംബൈ മഴക്കെടുതി; കാന്തിവിലിയിൽ 400 ഓളം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി

0

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കാന്തിവിലിയിലെ താക്കൂർ കോംപ്ലക്സിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ആഡംബര കാറുകൾ അടക്കം 400 ഓളം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. എഞ്ചിൻ ബേയിലും ക്യാബിനകത്തും വെള്ളം കയറിയതിനാൽ മിക്ക വാഹനങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

കേടായ വാഹനങ്ങളിൽ ഓട്ടോറിക്ഷകളും സ്കൂട്ടറുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഹ്യുണ്ടായ് ക്രെറ്റ, ഫോക്സ്വാഗൺ പോളോ, ഓഡി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആഡംബര കാറുകളും നിരവധി ഉണ്ടായിരുന്നു. കനത്ത മഴയിൽ ഒരു ഘട്ടത്തിൽ വാഹനങ്ങൾ 15 അടി വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം പുറന്തള്ളാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

മുൻകാലങ്ങളിലും താഴ്ന്ന പാർക്കിംഗ് സ്ഥലങ്ങളിൽ മഴവെള്ളം പ്രവേശിക്കുമായിരുന്നെങ്കിലും ഇത്തവണ സ്ഥിതി വളരെ മോശമായിരുന്നുവെന്നാണ് പ്രദേശത്തെ കോർപ്പറേറ്റർ സുനിത യാദവ് പറയുന്നത്. നഗരസഭ വാഹനങ്ങളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകേണ്ടതാണെന്നും അവർ പറഞ്ഞു.

ഈ വാഹനങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബിഎംസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here