മഹാരാഷ്ട്രയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർ ലക്ഷത്തിൽ താഴെ

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 6,910 പുതിയ കോവിഡ് കേസുകളും 147 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,510 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു, നിലവിൽ 94,593 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 60,00,911.രോഗബാധിതരുടെ എണ്ണം 6,229,596. മരണസംഖ്യ: 1,30,753

മുംബൈയിൽ 348 പുതിയ കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 732,152 കേസുകളും 15,787 മരണങ്ങളും നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് രോഗമുക്തിക്ക് ശേഷമുള്ള പാർശ്വഫലങ്ങളെ തുടർന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. മേയറുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here