ബലി പെരുന്നാൾ നിറവിൽ മഹാനഗരം

0

മുംബൈയിൽ ഇന്ന് ബലി പെരുന്നാൾ. അതി രാവിലെ സുബമി നമസ്കാര ശേഷം തക്ബീറും സ്വലാത്തും ചൊല്ലി വിശ്വാസ സമൂഹം വലിയ പെരുന്നാളിനെ വരവേറ്റു.

ആത്​മ സമർപ്പണത്തി​​​​ന്റെ അനശ്വര മാതൃകയുടെ സ്​മരണകളുണർത്തിയാണ് മഹാ നഗരത്തിൽ ഒരു ​ബലിപെരുന്നാൾ കൂടി കടന്നു വരുന്നത്. ​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ നഗരത്തിലെ മലയാളി സമൂഹവും വലിയ പെരുന്നാളിനെ വരവേറ്റത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും . നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്.

ഈദ് നമസ്കാരശേഷം കോവിഡ് ചട്ടങ്ങൾ പ്രകാരം സുരക്ഷാ മുൻകരുതലുകളോടെ പ്രധാന കർമ്മമായ ബലി അർപ്പണവും അനുബന്ധ ചടങ്ങുകളും നടത്താനാണ് ബോംബെ കേരള മുസ്ലിം ജമാ അത്ത് കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here