മഴക്കെടുതിയിൽ ദുരിതത്തിലായ വയോധികൻ വെള്ളക്കെട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

0

മുംബൈയിൽ തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന ശക്തിയായ മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നിരവധി നാശനഷ്ടങ്ങളാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി സംഭവിച്ചത്. 33 പേർ മണ്ണിടിച്ചിലിലും മതിൽ തകർന്ന് വീണും ഞായറാഴ്ച മരണപ്പെട്ടു.

നഗരത്തിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. വീട്ടിൽ അഴുക്കുവെള്ളം കയറിയതോടെയാണ് വെള്ളക്കെട്ടിൽ കുത്തിയിരുന്ന്‌ വയോധികൻ നഗരസഭയോട് പ്രതിഷേധം അറിയിച്ചത്. വസായ്‌-വിരാർ മുനിസിപ്പൽ കോർപ്പറേഷനെതിരേയായിരുന്നു അശോക്‌ തലാജിയുടെ പ്രതിഷേധം.

തുടർച്ചയായി നേരിടുന്ന മഴക്കെടുതിയിൽ പൊറുതിമുട്ടിയാണ് തലാജി വ്യത്യസ്തമായ രീതിയിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കാലവർഷം വന്ന് മഴയൊന്ന് കനത്താൽ അശോകിന്റെ വീട്ടിൽ വെള്ളം കയറും. പ്രദേശത്തെ ഓടകളെല്ലാം വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞതിനാലാണ് വെള്ളം ഒലിച്ചു പോകാനാകാതെ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. വസായ്‌ വെസ്റ്റിൽ അശ്വിൻനഗർ സൊസൈറ്റിയിലാണ്‌ അശോക്‌ തലാജിയുടെ താമസം. വീട്‌ താഴത്തെ നിലയിലായതിനാൽ ചെറിയ മഴയിൽ പോലും മലിനജലം വീടിനുള്ളിൽ കയറും. മുംബൈയിൽ രണ്ടു തവണയുണ്ടായ വലിയ പ്രളയത്തിൽ വീട്ടു സാധനങ്ങളെല്ലാം നശിച്ചുപോയിരുന്നു. വെള്ളക്കെട്ടിൽ മണിക്കൂറുകളോളം കുത്തിയിരുന്നതോടെ 70 കഴിഞ്ഞ വയോധികൻ അവശനായി. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം തേടിയായിരുന്നു ഇനിയെങ്കിലും ഇക്കാര്യത്തിൽ നഗരസഭാധികൃതർ നടപടിയെടുക്കുമെന്നാണ് തലാജിയുടെ പ്രത്യാശ

LEAVE A REPLY

Please enter your comment!
Please enter your name here