സൽമാൻ ഖാന് ദുബൈയിൽ ഭാര്യയും 17 വയസ്സുള്ള മകളും !!പ്രതികരിച്ച് താരം

0

ബോളിവുഡ് നടൻ സൽമാൻ ഖാൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമായിരിക്കും എന്താണ് വിവാഹം കഴിക്കാത്തതെന്ന്. മാധ്യമങ്ങൾ മാത്രമല്ല ആരാധകരും ആകാംക്ഷയോടെ കാതോർത്തിരുന്ന വാർത്തയാണ് 56 വയസ്സായ ക്രോണിക് ബാച്ചിലർ സൽമാന്റെ വിവാഹം. ഇപ്പോഴിതാ താരത്തിന് ഭാര്യയും 17 വയസുള്ള മകളുമുണ്ടെന്നും ഇവർ ദുബൈയിൽ സ്ഥിരതാമസമാണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടുന്നത്.

സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറൽ ആയ വാർത്ത സൽമാന്റെ ശ്രദ്ധയിൽ പെടുത്തുന്നത് സഹോദരൻ അർബാസ് ഖാനാണ്. ഒരു സ്വകാര്യ ചാനലിൽ അർബാസ് ഖാൻ അവതാരകനായ ടോക്ക് ഷോയിൽ അതിഥിയായെത്തിയ സൽമാൻ ഖാനോട് സഹോദരൻ തന്നെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. താരത്തിന്റെ ഭാര്യയുടെ പേര് നൂർ എന്നാണെന്നും ഇവർക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സൽമാൻ ഖാൻ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആരോപണം കേട്ട സൽമാൻ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് പൂർണമായും വാർത്ത നിഷേധിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങൾ തനിക്കിപ്പോൾ ശീലമായെന്നും ഇതൊന്നും ഇപ്പോൾ കാര്യമാക്കാറില്ലെന്നുമായിരുന്നു നടന്റെ ആദ്യ പ്രതികരണം. താൻ ഇപ്പോഴും അവിവാഹിതനാണെന്നും സൽമാൻ വ്യക്തമാക്കി.

ഒമ്പതാം വയസ്സ് മുതൽ ബാന്ദ്രയിലെ ഗാലക്സി അപാർട്ട്മെന്റിലെ താമസക്കാരനാണെന്നും ഇക്കാര്യം ആരോട് വേണമെങ്കിലും തിരക്കാമെന്നും സൽമാൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here