മുംബൈയിൽ ഇന്നും റെഡ് അലേർട്ട്

0

ശനിയാഴ്ച മുതൽ തുടങ്ങിയ മഴ നഗരത്തിൽ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും മുംബൈയിൽ കനത്ത മഴയാണ് ലഭിച്ചത്. ജൂലൈയിലെ ശരാശരി 827.2 മില്ലിമീറ്റർ മഴയെ മറികടന്ന് ബുധനാഴ്ച വൈകുന്നേരം വരെ നഗരത്തിൽ 1993.9 മില്ലീമീറ്റർ മഴ ലഭിച്ചു. വ്യാഴാഴ്ച രാവിലെയോടെ നഗരത്തിന് 2,000 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പല ദീർഘദൂര ട്രെയിനുകളുടെയും സേവനം തടസ്സപ്പെട്ടു.

മുംബൈ നഗരം റെഡ് അലർട്ടിലാണെങ്കിലും മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. എന്നാൽ മഹാരാഷ്ട്രയിലെ മറാത്ത്വാഡ പ്രദേശത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here